കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു
കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനുമായി 2018-19 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലര്‍മാരെ നിയമിക്കുന്നു. യോഗ്യത എം.എ സൈക്കോളജി/എം.എസ്.ഡബ്ലിയു/ എം.എസ്.സി സൈക്കോളജി (സ്റ്റുഡന്റ്‌സ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയമുളളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 2018 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ. നിയമന കാലാവധി 2018 ജൂണ്‍ മുതല്‍ മാര്‍ച്ച് 2019 മാര്‍ച്ച് വരെ താത്കാലിക കരാര്‍ നിയമനം. പ്രതിഫലം 18,000 രൂപ ഹോണറേറിയം, യാത്രാപ്പടി പരമാവധി 2000 രൂപ. താത്പര്യമുളളവര്‍ വെളളക്കടലാസില്‍ എഴുതിയ അപേക്ഷ (നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം) യോഗ്യത, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം മാര്‍ച്ച് 15-ന് മുമ്പായി പ്രോജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ന്യൂ ബില്‍ഡിംഗ്, തൊടുപുഴ.പി.ഒ, ഇടുക്കി 685584 വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0486-2222399, 0485-2814957.
- Log in to post comments