Post Category
കോവിഡ് ധനസഹായം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ നിന്നും ക്ഷേമനിധി അംഗങ്ങള്‍ക്ക് ലഭിക്കുന്ന കോവിഡ് 19 പ്രത്യേക ധനസഹായമായ 1000 രൂപയ്ക്ക് അപേക്ഷിക്കാത്തവര്‍ക്ക് http://boardswelfareassistance.lc.kerala.gov.in എന്ന ലിങ്കില്‍ ജൂലൈ 31 വരെ സമര്‍പ്പിക്കാം. പുതുക്കിയ നിരക്കില്‍ തുക ഒടുക്കാത്ത പഴയ പദ്ധതികളായ കേരള കൈതൊഴിലാളി, ബാര്‍ബര്‍, ബ്യൂട്ടീഷന്, അലക്ക്, ക്ഷേത്രജീവനം എന്നീ ക്ഷേമപദ്ധതിയിലുള്ളവര്ക്കും ധനസഹായത്തിന് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ 0474-2749847 നമ്പരില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 1838/2020)
date
- Log in to post comments