വനിതകള്‍ക്കായി യന്ത്രവല്‍കൃത ഉരുക്ക് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റുമായി മുതുകുളം ബ്ലോക്ക്
ആലപ്പുഴ: വനിതകളുടെ സാമ്പത്തിക ഉന്നമനത്തിനായി നടത്തുന്ന സുഭിക്ഷയാനം പദ്ധതിപ്രകാരം ഉരുക്ക് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റ് സ്ഥാപിച്ച് മുതുകുളം ബ്ലോക്ക് പഞ്ചായത്ത്. മഹാലക്ഷ്മി പുതുപ്പള്ളിയെന്ന വനിതാ ഗ്രൂപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2019-2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യൂണിറ്റ് സ്ഥാപിച്ചത്. യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് ആനന്ദന് നിര്‍വ്വഹിച്ചു. മെഷീനുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. ശ്രീകുമാരി നിര്‍വഹിച്ചു. ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. ശ്രീദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അജയന് അമ്മാസ്, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബുജാക്ഷി ടീച്ചര്‍, മുതുകുളം വ്യവസായ വികസന ഓഫീസര്‍ ജയന്, മഹാലഷ്മി ഗ്രൂപ്പ് പ്രസിഡന്റ് വി. സലീല തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments