കോവിഡ്; മൃഗാശുപത്രികളില്‍ അടിയന്തിര ചികിത്സ മാത്രം
ആലപ്പുഴ: കോവിഡ് 19 വ്യാപനം തടയുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെറ്ററിനറി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ മൃഗസംരക്ഷണവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. അടിയന്തിര സ്വഭാവമുള്ള രോഗങ്ങള്‍ക്കായി മാത്രമേ മൃഗാശുപത്രികള്‍ സന്ദര്‍ശിക്കാന്‍ പാടുള്ളൂ. അടിയന്തിരമല്ലാത്ത സേവനങ്ങള്‍ക്കായി അതത് പഞ്ചായത്തിലെ മൃഗാശുപത്രികളുമായി ഫോണ്‍ മുഖേന ബന്ധപ്പെടാം. കണ്ടെയിന്റമെന്റ് സോണുകളിലെ വെറ്റിനറി സ്ഥാനങ്ങള്‍ മുഖേനയുള്ള വിര മരുന്ന് വിതരണം, കൃത്രിമ ബിജധാനം, പ്രതിരോധ കുത്തിവെയ്പ്പുകള്‍, എന്നിവ ഉണ്ടായിരിക്കുന്നതല്ല. അടിയന്തിര സ്വഭാവമുള്ള രോഗങ്ങള്‍ ഫോണ്‍ മുഖേന അതത് പഞ്ചായത്തിലെ വെറ്റിനറി ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്യാം.
- Log in to post comments