Post Category
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ:കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പാക്കുന്ന എന്റെ ഗ്രാമം പ്രത്യേക തൊഴിൽദാന പദ്ധതി പ്രകാരം ബാങ്കിൽ നിന്ന് വായ്പയെടുത്ത് വ്യവസായം ആരംഭിക്കുന്നതിന് ആലപ്പുഴ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാവുന്ന പ്രോജക്ടിന്റെ പരമാവധി പദ്ധതി ചെലവ് അഞ്ച് ലക്ഷം രൂപയാണ്. വായ്പ എടുക്കന്നവർക്ക് 25 ശതമാനം മുതൽ 40 ശതമാനം വരെ മാർജിൻ മണി സബ്സിഡി ലഭിക്കും. കൂടുതൽ വിവരങ്ങൾ ആലപ്പുഴ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477 2252341.
date
- Log in to post comments