സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു
എറണാകുളം: ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിൽ ഗവ.ഗേൾസ് എച്ച്.എസ്.ആലുവ, സെൻ്റ് ഫ്രാൻസിസ് എച്ച് എസ് ആലുവ എന്നിവിടങ്ങളിൽ കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു. 30 വരെ ആലുവ ഓഫീസിൽ പരിശോധന നടക്കും. കാറ്റഗറി രണ്ടിന് 19, 23 നും കാറ്റഗറി മൂന്നിന് 24 , 25, 26, 28 , 29നും കാറ്റഗറി 4 ന് 30 നുമാണ് നടക്കുക.
രാവിലെ 10.30 മുതൽ 12.30 വരെയും ഉച്ചക്ക് ശേഷം 2.30 മുതൽ 4.30 വരെയുമാണ് നടക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രജിസ്റ്റർ നമ്പർ ക്രമത്തിലാണ് സർട്ടിഫിക്കറ്റ് പരിശോധന നടക്കുക.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശത്തിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആഭ്യന്തര, അന്താരാഷ്ട്ര യാത്രികര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. വീടുകളില്‍ ക്വാറന്റൈന് സംവിധാനമൊരുക്കന്നതിന്റെ മാനദണ്ഡങ്ങളും മാര്‍ഗ്ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
- Log in to post comments