Post Category
അറിയിപ്പ്
എറണാകുളം: ജില്ലയില്‍ നിലവിലുള്ള വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന, ക്ലാസ് 4 തസ്തികയിലെ ക്ലാസ് 4 കാറ്റഗറിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സമ്മതമുള്ള പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെ ജില്ല തല സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് എറണാകുളം കളക്ടറേറ്റിലും ernakulam.nic.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപമുള്ളവര്‍ ജൂലൈ 15 ന് വൈകീട്ട് അഞ്ചു മണിക്കു മുമ്പ് രേഖാമൂലമുള്ള പരാതി കളക്ടറേറ്റിലെ ഇ2 സെക്ഷനില്‍ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കില്ല
date
- Log in to post comments