Skip to main content

കോവിഡ്-19 ബോധവത്കരണം: വീഡിയോ സ്റ്റോറി, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

 

 

കോവിഡ്-19 ബാധിതരോടും, കോവിഡ് ബാധിത മേഖലകളിലും വിദേശത്തുനിന്നെത്തിയവരോടും കാണിക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം)  ആഭിമുഖ്യത്തില്‍ വീഡിയോ സ്റ്റോറി മത്സരം സംഘടിപ്പിക്കുന്നു. വീഡിയോ സ്റ്റോറികള്‍ക്ക് രണ്ടു മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യം ഉണ്ടാവരുത്. 120 എം.ബി.യില്‍ കൂടരുത്. മൊബൈല്‍ ഫോര്‍മാറ്റിലുള്ളതായിരിക്കണം. ടൈറ്റില്‍ തയ്യാറാക്കിയവരുടെ പേര് എന്നിവ ഉണ്ടായിരിക്കണം.

രോഗബാധിതരോടുള്ള വിവേചനം, റിവേഴ്സ് ക്വാറന്റൈയിന്‍, ശാരീരിക അകലം, മാസ്‌ക്, സോപ്പ്, സാനിറ്റൈസര്‍ ഉപയോഗം എന്നിവയില്‍ ഏതെങ്കിലും ഒന്ന് വിഷയമാക്കി ഒരു ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം നടത്തുന്നു. എ ത്രീ സൈസില്‍ ജെ.പി.ഈ.ജി ഫോര്‍മാറ്റിലാക്കിയാണ് സൃഷ്ടികള്‍ അയക്കേണ്ടത്.
സൃഷ്ടികള്‍ മൗലികവും മലയാളം ഭാഷയിലുള്ളതുമാവണം. പാലക്കാട് നിവാസികളായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

താത്പര്യമുള്ളവര്‍ ജൂലൈ 11 ന് രാവിലെ 10 നകം iecwingpkd@gmail.com ല്‍ സൃഷ്ടികള്‍ അയക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. മികച്ച സൃഷ്ടികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിക്കും. ഫോണ്‍: 9446381289, 9846942373.

date