Post Category
മറിഞ്ഞ ഗ്യാസ് ടാങ്കര്‍ പാരിപ്പള്ളി പ്ലാന്റിലേക്ക് മാറ്റി
ചാത്തന്നൂര്‍ മീനാട് സ്പിന്നിംഗ് മില്ലിന് മുന്‍വശം ദേശീയപാതയില്‍ മറിഞ്ഞ ഗ്യാസ് ടാങ്കര്‍ സുരക്ഷിതമായി പാരിപ്പള്ളി ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്ലാന്റില്‍ എത്തിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടം ഉണ്ടായ ഉടന്‍ പൊലീസ്, അഗ്നിരക്ഷാ സേന, കെ എസ് ഇ ബി, റവന്യൂ, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ച് സുരക്ഷ ഉറപ്പാക്കിയിരുന്നു. തുടര്‍ന്ന് ക്രെയിനുകള്‍ എത്തിച്ച് ടാങ്കര്‍ ലോറി ഉയര്‍ത്തി ടാങ്കറിന്റെ അതേ എഞ്ചിന്‍ ഉപയോഗിച്ച് പ്ലാന്റിലേക്ക് മാറ്റുകയായിരുന്നു. ജി എസ് ജയലാല്‍ എം എല്‍ എ, ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, കലക്‌ട്രേറ്റ് കണ്‍ട്രോള്‍ റും എന്നിവയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജില്ലാ കലക്ടറുടെ നിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിച്ചത് വന്‍ അപകടമാണ് ഒഴിവാക്കിയത്.
(പി.ആര്‍.കെ നമ്പര്‍ 1856/2020)
date
- Log in to post comments