Skip to main content

ആരോഗ്യജാഗ്രതാ ലംഘനം; ജില്ലയില്‍ ഒമ്പത് പുതിയ കേസുകള്‍

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ ഒമ്പത് കേസുകള്‍ കൂടി ഇന്നലെ (ജൂലൈ 11) രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 14 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. ഒരു വാഹനവും പിടികൂടി. ഇതോടെ ആരോഗ്യ ജാഗ്രത ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5,052 ആയി. 6,208 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. 2,646 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്‍്.
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 131 പേര്‍ക്കെതിരെയും ഇന്നലെ (ജൂലൈ 11) പൊലീസ് കേസെടുത്ത് പിഴ ഈടാക്കി. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കു മെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
 

date