ജില്ലയില്‍ ഇന്നലെ(ജൂണ്‍ 13) 33 പേര്‍ക്ക് കോവിഡ്
കോവിഡ് രോഗം ബാധിച്ച് ജൂലൈ 12 ന് മരിച്ച വാളത്തുംഗല്‍ സ്വദേശി ത്യാഗരാജന്റെ(74) കുടുംബത്തിലെ അഞ്ചു പേരും പടപ്പക്കരയിലെ ഒരു കുടുംബത്തിലെ നാലും പേരും ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂലൈ 13) 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇതില്‍ വാളത്തുംഗല്‍ സ്വദേശിയുടെ സമ്പര്ക്കത്തില്പ്പെടുന്ന അഞ്ചുപേരും ശാസ്താംകോട്ട അഞ്ഞിലിമൂട്ടിലെ മത്സ്യവില്പനക്കാരന്റെ(52) സമ്പര്‍ക്കത്തിലുള്ള 10 പേരും ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച ചേനങ്കരയില് മത്സ്യവില്പന നടത്തിയിരുന്ന വടുതല സ്വദേശി(36)യുടെ സമ്പര്‍ക്കത്തിലുള്ള രണ്ടുപേരും ഉള്‍പ്പെടും. ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച ശാസ്താംകോട്ട സ്വദേശനി(55) യുടെ സമ്പര്‍ക്കം സംശയിക്കുന്ന ഒരാളും തമിഴ്നാട്ടില്‍ നിന്നും എത്തിയ ബീഡി ട്രക്ക് ഡ്രൈവറുടെ സമ്പര്‍ക്കത്തിലൂടെയും രോഗം പകര്‍ന്നതെന്ന് സംശയിക്കുന്ന ഒരാളും ഉള്‍പ്പെടുന്നു. ഒരാള്‍ക്ക് യാത്രാ ചരിതം ഇല്ല. 13 പേര് വിദേശത്ത് നിന്നും എത്തിയവരാണ്.
ആഞ്ഞിലിമൂട്ടിലെ മത്സ്യവില്പനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള രണ്ടുപേര്‍ കന്യാകുമാരി സുനാമി കോളനിയല്‍ നിന്നും എത്തിയവരാണ്.
മരിച്ച ത്യാഗരാജന്റെ ഭാര്യ(69), മകന്(46), മകള്‍(44), മരുമകള്‍(43), ചെറുമകന്(16) എന്നിവര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി(48) യാണ് തമിഴ്നാട്ടില്‍ നിന്നെത്തിയ ബീഡി ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം ബാധിച്ചതായി സംശയിക്കുന്നത്.
ആഞ്ഞിലിമൂട്ടിലെ മത്സ്യവില്പനക്കാന്റെ സമ്പര്ക്കത്തില്പ്പെടുന്നവരാണ് ശസ്താംകോട്ട മനക്കര സ്വദേശിനികള്‍(72), (54), പടപ്പക്കര സ്വദേശികള്‍ 44 വയസ്, 14 വയസ് എന്നിവരും 40, 17 വയസുള്ള യുവതികള്‍, ശൂരനാട് തൃക്കുന്നപ്പുഴ സ്വദേശി(59), ശൂരനാട് തെക്കേമുറി സ്വദേശി(24), കന്യാകുമാരി സുനാമി കോളനിയില്‍ നിന്നും എത്തിയവര്‍ (53), (25) എന്നിവരുമാണ്.
ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച ശാസ്താംകോട്ട സ്വദേശിനി(55) യുടെ സമ്പര്ക്കത്തില്പ്പെടുന്ന ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശിനി(13).
ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച ചേനങ്കരയില് മത്സ്യവില്പന നടത്തിയിരുന്ന വടുതല സ്വദേശി(36) യുടെ സമ്പര്‍ക്കം സംശയിക്കുവരാണ് പ•ന സ്വദേശികളായ 38 വയസുള്ള യുവാവും അറു വയസുള്ള പെണ്‍കുട്ടിയും.
അഞ്ചല്‍ പിറവം സ്വദേശി(50)യുടെ യാത്രചരിതം ലഭ്യമല്ല.
വിദേശത്ത് നിന്നും എത്തിയവര്‍
വെട്ടിക്കവല കോക്കാട്ട് സ്വദേശി(33) ജൂലൈ രണ്ടിന് സൗദിയില്‍ നിന്നും പട്ടാഴി പന്തപ്ലാവ് സ്വദേശിയായ ഏഴു വയസുകാരന് ജൂലൈ ആറിന് ദമാമില്‍ നിന്നും ഇളമാട് സ്വദേശി(30) ജൂലൈ 24 ന് ഒമാനില്‍ നിന്നും പോരുവഴി ഇടയ്ക്കാട് സ്വദേശി(35) ജൂലൈ നാലിന് സൗദിയില്‍ നിന്നും എത്തിയവരാണ്. പട്ടാഴി സ്വദേശിനി(60) യും ഒരു വയസും ഏഴു മാസവും പ്രായമായ പെണ്‍കുഞ്ഞും ജൂലൈ ആറിന് ദമാമില്‍ നിന്നും എത്തിയവരാണ്. ചന്ദനത്തോപ്പ് സ്വദേശി(32) ജൂലൈ 10 ന് ഖത്തറില്‍ നിന്നും ചവറ കോട്ടയ്ക്കകം സ്വദേശി(64) ജൂണ്‍ 24 ന് കുവൈറ്റില്‍ നിന്നും ഇട്ടിവ സ്വദേശി ജൂണ്‍ 29 നും സൗദിയില്‍ നിന്നും എത്തിയവരാണ്. മയ്യനാട് സ്വദേശി(44), ശൂരനാട് പടിഞ്ഞാറ്റിന്‍കര സ്വദേശി(45) ജൂണ്‍ 28 നും മൈനാഗപ്പള്ളി സ്വദേശി(31) ജൂണ്‍ 30 നും കൊല്ലം കോര്പ്പറേഷന് കോട്ടുക്കല്‍ സ്വദേശി(31) ജൂലൈ മൂന്നിനും സൗദിയില്‍ നിന്നും എത്തിയവരാണ്.
(പി.ആര്.കെ നമ്പര്‍ 1872/2020)
- Log in to post comments