ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ; കളക്ടറുടെ ആഹ്വാനത്തിന് മികച്ച പ്രതികരണം
എറണാകുളം: ജില്ലയില്‍ കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സജ്ജമാക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകൾക്കാവശ്യമായ (എഫ്.എൽ.ടി.സി) വിവിധ വസ്തുക്കൾ സമാഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ നടത്തിയ ആഹ്വാനത്തിന് മികച്ച പ്രതികരണം. തൃക്കാക്കര നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ ജില്ലാതല സംഭരണകേന്ദ്രം ആരംഭിച്ച് മണിക്കൂറുകൾക്കകം 150 ബെഡ്ഷീറ്റുകൾ സംഭാവനയായി ലഭിച്ചു. സുന്നി യുവജന സംഘമാണ് ആദ്യ സംഭാവന നൽകിയത്. മന്ത്രി വി.എസ് സുനിൽകുമാർ ജില്ലാ കളക്ടർ എസ്. സുഹാസ് എന്നിവർ സംഭാവന ഏറ്റുവാങ്ങി.
എഫ്.എൽ.ടി.സികൾ സജ്ജമാക്കുന്നതിനായി ആവശ്യമായ വിവിധ വസ്തുക്കൾ സംഭാവനൽകാൻ പൊതുജനങ്ങളോട് കളക്ടർ കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. 10000-12000 പേർക്കുള്ള സൗകര്യങ്ങളാണ് ജില്ലയിൽ സജ്ജമാക്കൻ ലക്ഷ്യമിടുന്നത്. ജില്ല തലത്തിൽ ആവശ്യമായ വസ്തുക്കളുടെ സംഭരണത്തിന്റെയും വിതരണത്തിന്റെയും ചുമതല സർവ്വേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർക്കും താലൂക്ക് തലത്തിൽ തഹസീല്ദാർമാർക്കുമാണ്. അവധി ദിവസങ്ങളിൽ ഉൾപ്പെടെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ ജില്ലാതല കളക്ഷൻ സെന്റെർ പ്രവർത്തിക്കും.
സാധനങ്ങളും ഉപകരണങ്ങളും താലൂക്ക് ഓഫീസുകളോട് ചേർന്നു പ്രവർത്തിക്കുന്ന സംഭരണ കേന്ദ്രങ്ങളിലോ ജില്ലാതല സംഭരണ കേന്ദ്രത്തിലോ ഏല്പിക്കാവുന്നതാണ്. എഫ്. എൽ. ടി. സി കളിലേക്ക് അടിയന്തരമായി ആവശ്യമുള്ള വസ്തുക്കൾ. കിടക്ക, ബെഡ് ഷീറ്റ്, തലയണ, പില്ലോ കവർ, തോർത്ത്, സ്റ്റീൽ പത്രങ്ങൾ, സ്റ്റീൽ ഗ്ലാസ്സുകൾ, ഇലക്ട്രിക് ഫാൻ, സ്പൂൺ, ജഗ് , മഗ് , ബക്കറ്റ്, സോപ്പ്, ഹാൻഡ് സാനിറ്റൈസർ, ചെറിയ ബിന്നുകൾ , പുതപ്പ് ,കസേര, ബെഞ്ച്, സാനിറ്ററി പാഡുകൾ, ഡയപ്പർ, പേപ്പർ , പേന , മാസ്ക് , എമർജൻസി ലാംപ്, മെഴുകുതിരി, കുടിവെള്ളം, റെഫ്രിജറേറ്റർ, അഗ്നി ശമന ഉപകരണങ്ങൾ, സർജിക്കൽ മാസ്ക്, പി. പി. ഇ.കിറ്റ്, മടക്കാവുന്ന കട്ടിലുകൾ , എക്സ്‌റ്റെൻഷൻ ബോർഡ്, ആവശ്യമുള്ള മറ്റു വസ്തുക്കൾ എന്നിവയാണ്.
- Log in to post comments