പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം: ധനസഹായം അനുവദിച്ചു
കോഴിക്കോട് വിമാനത്താവളത്തിന് സമീപമുള്ള ലോഡ്ജിനുമുകളില് നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്ന് ഒരു ലക്ഷം രൂപ ധനസഹായം അനുവദിച്ചു. സഹപാഠികള്‍ അപവാദം പ്രചരിപ്പിക്കുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തതിനെ തുടര്‍ന്നാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനി കെട്ടിടത്തിനുമുകളില്‍ നിന്ന് ചാടിയത്. പട്ടികജാതി വികസനം-അതിക്രമം തടയല്‍ നിയമം - ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് സമിതി യോഗത്തിലാണ് തീരുമാനം.
തുവ്വൂരില്‍ ബലാത്സംഗത്തിനിരയായ പട്ടികജാതിക്കാരിക്ക് 82,5000 രൂപ ധനസഹായം അനുവദിച്ചു. പട്ടികജാതിക്കാര്‍ക്കെതിരായ വിവിധ തരം അതിക്രമങ്ങളില്‍ 20 കേസുകളാണ് ജില്ലാ കളക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിഗണിച്ചത്. എല്ലാ കേസുകളിലും നിയമാനുസൃതമുള്ള ധനസഹായം നല്കാന് തീരുമാനിച്ചു.
ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ലതാനായര്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ടി.ശ്രീകുമാരന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുള്‍ സത്താര്‍ തലാപ്പില്‍, ഡി.വൈ.എസ്.പിമാരായ ജലീല്‍ തോട്ടത്തില്‍, എം.പി മോഹനചന്ദ്രന്, എസ്.ഐമാരായ എന്‍.ബാബുരാജന്, പി .കൃഷ്ണകുമാര്‍, സമിതി അംഗങ്ങളായ ടി.കെ വിമല, കെ.ആര്.രവി, സുബ്രഹ്മണ്യന് ടി.പി, എ. ബാബു, പി.പി ലക്ഷ്മണന്, കെ.പി സുബ്രഹ്മണ്യന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments