Post Category
അമ്പലപ്പുഴ ഉർസുല ആശുപത്രി ആവശ്യമെങ്കിൽ കോവിഡ് ചികിത്സയ്ക്ക് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കും: കളക്ടർ
ആലപ്പുഴ: അടിയന്തിര ഘട്ടത്തിൽ ആവശ്യമെങ്കിൽ കോവിഡ് ചികിത്സയ്ക്ക് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആക്കുന്നതിന് അമ്പലപ്പുഴ ഉർസുല ആശുപത്രിയിലെ സജ്ജീകരണങ്ങളും സംവിധാനങ്ങളും ജില്ല കളക്ടർ എ അലക്‌സാണ്ടർ നേരിട്ടുസന്ദർശിച്ച് വിലയിരുത്തി. കോവിഡ് ചികിൽസകേന്ദ്രമാക്കുന്നതിന് ആശുപത്രിയും അനുബന്ധ സംവിധാനങ്ങളും വിട്ടുനൽകാൻ ഉർസുല ആശുപത്രി അധികൃതർ കളക്ടറോട് സന്നദ്ധത അറിയിച്ചു. 32 കിടക്കകൾക്കാണ് ഇവിടെ സൗകര്യമുള്ളത്.
ബാത്ത് റൂം അറ്റാച്ച്ഡ് ആയ 20 മുറികളും പുരുഷന്മാർക്കും സ്ത്രീകൾക്കും ആറുവീതം കിടക്കകളുള്ള ഓരോ വാർഡുകളുമാണ് ഉർസുല ആശുപത്രിയിൽ ലഭ്യമാകുക. ആശുപത്രി സന്ദർശനത്തിനെത്തിയ കലക്ടർക്കൊപ്പം അമ്പലപ്പുഴ തഹസീൽദാർ കെ ആർ മനോജുമുണ്ടായിരുന്നു.
date
- Log in to post comments