അവര്‍ക്കിനി സ്വന്തം മൊബൈലില്‍ പഠിക്കാം
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തവര്‍ക്ക് നല്‍കാനായി വിവോ കേരള സൗജന്യമായി ജില്ലാഭരണകൂടത്തിന് കൈമാറിയ സ്മാര്‍ട്ട് ഫോണുകളില്‍ രണ്ടെണ്ണം ജില്ലാകളക്ടര്‍ എ അലക്സാണ്ടര്‍ രണ്ടു വിദ്യാര്‍ത്ഥിനികള്‍ക്ക് സമ്മാനിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അതുല്യ ബാബു, ബിരുദ വിദ്യാര്‍ത്ഥിനി ആര് ഗോപിക എന്നിവര്‍ കളക്ടറുടെ ചേമ്പറില്‍ ഫോണുകള്‍ ഏറ്റുവാങ്ങി.
പറവൂര്‍ ചെന്നക്കല്വെളിയിലെ ഓട്ടോ ഡ്രൈവര്‍ സുജാത ബാബുവിന്റെ മകളാണ് പുന്നപ്ര ജ്യോതിനികേതനില്‍ 10ാം തരം വിദ്യാര്‍ത്ഥിനിയായ അതുല്യ. രണ്ടുകുട്ടികളാണ് സുജാതയ്ക്ക്. രണ്ടു കുട്ടികള്‍ക്കും ഓണ്‍ലൈനായി പഠിക്കുന്നതിന് മോശമായ ഒരു ഫോണ്‍ മത്രമേ ഉണ്ടായിരുന്നുള്ളൂ.
പുന്നപ്ര സ്വാദേശി രാധാകൃഷ്ണന്റെ മകളാണ് ആലപ്പുഴ നീലിമ കോളേജ് വിദ്യാര്‍ത്ഥിനിയായ ആര് ഗോപിക. ബേക്കറി നടത്തുകയാണ് രാധാകൃഷ്ണന്. ഗോപികയുടെ അമ്മ തളര്ന്നുകിടപ്പിലായിട്ട് പതിമൂന്നു വര്‍ഷമായി. അയല്പക്ക വീടിനെ ആശ്രയിച്ചായിരുന്നു, ബി എ സോഷ്യോളജി വിദ്യാര്‍ത്ഥിനിയായ ഗോപികയുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം. അതുല്യക്കും ഗോപികയ്ക്കും വലിയ ആശ്വാസവും സഹായവുമായി ജില്ലാഭരണകൂടത്തിന്റെ കരുതല്‍
- Log in to post comments