Skip to main content

പെന്‍ഷന്‍ ലഭിക്കാന്‍ മസ്റ്ററിങ് ചെയ്യണം

 

ആലപ്പുഴ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും തൊഴിലാളി പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, സാന്ത്വന പെന്‍ഷന്‍ എന്നിവ ലഭിക്കുന്നതിന് നിര്‍ബന്ധമായും മസ്റ്ററിങ് ചെയ്യണമെന്ന്  വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. നാളിതുവരെ മസ്റ്ററിങ് ചെയ്യാത്ത പെന്‍ഷന്‍കാര്‍ ജൂലൈ 16 മുതല്‍ 22 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അക്ഷയയില്‍ നിന്നും മസ്റ്ററിങ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് സഹിതം വില്ലേജ് ഓഫീസര്‍, ഗസറ്റഡ് ഓഫീസര്‍, ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ എന്നിവരെ സമീപിക്കണം.

 

date