Skip to main content

പരാതിപരിഹാര അദാലത്ത് നടത്തി

എറണാകുളം: മൂവാറ്റുപുഴ താലൂക്കിലെ പരാതിപരിഹാര അദാലത്ത് 'സഫലം' വീഡിയോ കോൺഫറൻസിലൂടെ നടത്തി. ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ ഒൻപത് പരാതികൾ പരിഗണിച്ചു. ആറ് പരാതികൾക്ക് പരിഹാരം കണ്ടെത്തി. മൂന്ന് പരാതികൾ തുടർ നടപടികൾക്കായി കൈമാറി. 
    അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സാബു.കെ. ഐസക്,  മൂവാറ്റുപുഴ തഹസിൽദാർ കെ.എസ് സതീശൻ, ഹുസൂർ ശിരസ്തീദാർ ജോർജ്ജ് ജോസഫ് എന്നിവർ പങ്കെടുത്തു. കണയന്നൂർ താലൂക്കിൽ അടുത്ത മാസം ഒന്നാം തീയതി നടക്കുന്ന 'സഫലം' പരാതിപരിഹാര അദാലത്തിലേക്ക് അപേക്ഷകൾ ഈ മാസം  22-ാം തീയതി മുതൽ 24ന് വൈകീട്ട് അഞ്ച് മണിവരെ അക്ഷയ കേന്ദ്രങ്ങളിലൂടെ സമർപ്പിക്കാം.

date