കോവിഡ് പ്രതിരോധം: തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോണ്‍ഫറന്‍സിംഗ് യോഗം
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വാര്‍ഡ് സമിതികള്‍, റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍, കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ തദ്ദേശഭരണ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം വിളിച്ചു. 22ന് ഉച്ചയ്ക്കു ശേഷം മൂന്നിന് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് യോഗം. സെക്രട്ടറിയേറ്റിലെ അനക്സ് ഒന്നിലെ ബോധി ഹാളില്‍ ക്രമീകരിച്ചിരിക്കുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം ഉപയോഗിച്ചായിരിക്കും മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും മേധാവികളും യോഗത്തില്‍ പങ്കെടുക്കുക.
തദ്ദേശഭരണ സമിതി അധ്യക്ഷ/അധ്യക്ഷന്മാര്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര്, ജില്ലാ ആശുപത്രി സൂപ്രണ്ടുമാര്‍, പ്രാഥമിക/സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, സിഡിഎസ് ചെയര്പേഴ്സണ്മാര്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഐ സിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ അതത് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗത്തില്‍ പങ്കെടുക്കും. ഇതിനു സാധ്യമല്ലാത്ത പ്രദേശങ്ങളിലുള്ളവര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ മൊബൈല്‍ ഫോണ്‍ വഴിയോ യോഗത്തില്‍ പങ്കെടുക്കണം. കിലയുടെ ഫേസ് ബുക്ക് പേജിലും യൂട്യൂബിലും യോഗം ലൈവ് ആയി കാണാം.
- Log in to post comments