Post Category
അടൂര്‍ മണ്ഡലത്തില്‍ 2600 വീടുകള്‍ക്ക് കുടിവെള്ള കണക്ഷന് നല്‍കും: ചിറ്റയം ഗോപകുമാര്‍ എംഎല്‍എ
ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി 2020-2l സാമ്പത്തിക വര്‍ഷം അടൂര്‍ മണ്ഡലത്തിലെ ഏഴു പഞ്ചായത്തിലെ 2600 വീടുകള്‍ക്ക് കുടിവെള്ള കണക്ഷന് നല്‍കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. പന്തളം തെക്കേക്കര 250, തുമ്പമണ്‍ 300, കൊടുമണ്‍ 1000, ഏഴംകുളം 300, ഏറത്ത് 150, കടമ്പനാട് 500, പള്ളിക്കല്‍ 100 എന്നീ നിലയിലാണ് കണക്ഷന് നല്‍കുന്നത്. നിലവില്‍ കുടിവെള്ള പൈപ്പ്ലൈന് കടന്നു പോകുന്ന ഭാഗങ്ങളില്‍ അഞ്ചു മുതല്‍ 60 മീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു കൊടുക്കും. പദ്ധതി 3.99 കോടി രൂപ വിനിയോഗിച്ചാണ് നടപ്പാക്കുന്നതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
date
- Log in to post comments