Skip to main content

ജില്ലാ കളക്ടറുടെ മഞ്ചേശ്വരം, കാസര്‍കോട് താലൂക്ക്തല  പരാതി പരിഹാര അദാലത്തിലേക്ക് അപേക്ഷിക്കാം

ജില്ലാ കളക്ടറുടെ മഞ്ചേശ്വരം താലൂക്ക് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ആഗസ്റ്റ് ഒന്നിനും  കാസര്‍കോട് താലൂക്ക് അദാലത്ത് ആഗസ്റ്റ് 14 നും നടക്കും. മഞ്ചേശ്വരം താലൂക്ക്  അദാലത്തിലേക്ക് ജൂലൈ 26 ന്  രാത്രി 12 വരെയും  കാസര്‍കോട്  താലൂക്ക് അദാലത്തിലേക്ക് ആഗ്‌സറ്റ് 10 വരെയും പൊതുജനങ്ങള്‍ക്ക്  പരാതികള്‍ സമര്‍പ്പിക്കാം. കുടിവെള്ളം , വൈദ്യുതി, പെന്‍ഷന്‍, തദ്ദേശ സ്വയംഭരണം ആരോഗ്യ വകുപ്പ് എന്നീ  വിഷയങ്ങളിലുള്ള പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. സി എം ഡി ആര്‍ എഫ് ചികിത്സാ സഹായം, ലൈഫ് മിഷന്‍ പദ്ധതി , റേഷന്‍ കാര്‍ഡ്  സംബന്ധിച്ച പരാതികള്‍, എല്‍ ആര്‍ എം  കേസുകള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം, പട്ടയത്തിനുള്ള അപേക്ഷ എന്നിവ അദാലത്തില്‍ പരിഗണിക്കില്ല. 

www.editsrict.kerala.gov.in eqsS ഓണ്‍ലൈനായും അക്ഷയ സെന്ററുകള്‍ വഴിയും  പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.  ബന്ധപ്പെട്ട  താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്. 

 

date