Skip to main content

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍:  ജൂലൈ 21 നകം സജ്ജീകരിക്കാന്‍ നിര്‍ദേശം

തദ്ദേശസ്ഥാപന തലത്തില്‍ ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ജൂലൈ 21നകം സജ്ജീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഓരോ ഗ്രാമപഞ്ചായത്തിലും 100 വീതം പേരെയും കോര്‍പറേഷനിലെയും മുനിസിപ്പാലിറ്റികളിലെയും ഓരോ വാര്‍ഡിലും 50 വീതം പേരെയും ചികിത്സിക്കാന്‍ പര്യാപ്തമായ രീതിയിലാണ് സെന്ററുകള്‍ ക്രമീകരിക്കേണ്ടത്.
  പ്രദേശത്തെ പി എച്ച് സി, സി എച്ച് സികള്‍ക്ക് സമീപത്തായിരിക്കണം ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്  സെന്ററുകള്‍ ഒരുക്കേണ്ടത്. അടഞ്ഞു കിടക്കുന്ന അല്ലെങ്കില്‍ വിട്ടുകിട്ടുന്ന ആശുപത്രികള്‍, പരിശീലന കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, മത- സമുദായ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ്് ഇതിനായി സൗകര്യമൊരുക്കുക. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. തദ്ദേശ സ്ഥാപനത്തിനായിരിക്കും സെന്ററുകളുടെ ദൈനംദിന നടത്തിപ്പിന്റെ ചുമതല. പി എച്ച് സിയിലെ മെഡിക്കല്‍ ഓഫീസര്‍ ആയിരിക്കും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ കണ്‍വീനറായി പ്രവര്‍ത്തിക്കുക. തദ്ദേശ സ്ഥാപനം തീരുമാനിക്കുന്ന നോഡല്‍ ഓഫീസറുടെ സേവനവും ഇവിടെ ലഭ്യമാവും. പഞ്ചായത്തുകള്‍ക്ക് അമ്പതിനായിരം, നഗരസഭകള്‍ക്ക് ഒരു ലക്ഷം, കോര്‍പ്പറേഷനുകള്‍ക്ക് രണ്ട് ലക്ഷം രൂപ  എന്നിങ്ങനെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നടത്തിപ്പിനായി ജില്ലാ കലക്ടര്‍ ആദ്യഗഡു ഫണ്ട് അനുവദിച്ചുv

date