Skip to main content

കര്‍ക്കിടക ചികിത്സ: സെമിനാറും ഔഷധസസ്യ പ്രദര്‍ശനവും നടത്തി

കൊവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ക്കിടക മാസത്തിലെ ആയുര്‍വേദ ചികിത്സയുടേയും ഔഷധ സസ്യങ്ങളുടേയും പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കാന്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ സെമിനാറും ഔഷധസസ്യ പ്രദര്‍ശനവും സംഘടിപ്പിച്ചു. ശരീരബലം നിലനിര്‍ത്തുന്നതിലും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും കര്‍ക്കിടക ചികിത്സയ്ക്കുള്ള  പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. ടി സുധ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ക്കിടക കഞ്ഞി വിതരണം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളോടും കൂടിയാണ് ഔഷധ സസ്യ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് പ്രദര്‍ശനം വേറിട്ട അനുഭവമായി.
ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി എം എസ് വിനോദ് അധ്യക്ഷനായി. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി കെ ശ്രീലത കര്‍ക്കിടക ചികിത്സയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സ്റ്റാഫ് സെക്രട്ടറി ടി ഗോവിന്ദന്‍, നഴ്‌സിംഗ് സൂപ്രണ്ട് ടി എസ് ബാലാമണി, ഡോ. പി വി ശ്രീനിവാസന്‍, ഡോ. ശബരീഷ്, ഡോ. പി മോഹനന്‍, ടി എസ് ജയശ്രീ എന്നിവര്‍ സംസാരിച്ചു

date