Post Category
കണ്ണൂര്‍ അറിയിപ്പുകള് 18-07-2020
മരം ലേലം
തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി ഗ്രൗണ്ടിലുള്ള തേക്ക് (5), വട്ട (3), പൂമരം (1) എന്നിവ ജൂലൈ 27ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വെച്ച് ലേലം ചെയ്യുന്നു. ടെണ്ടര്‍ അപേക്ഷ ജൂലൈ 25ന് മൂന്നു മണി വരെ ഒഫീസില്‍ ലഭിക്കും.
റേഷന്‍ 25ന് മുമ്പ് വാങ്ങണം
കൊവിഡ് വ്യാപനഭീതിയുടെ പശ്ചാത്തലത്തിലും പിഎംജികെവൈ ഉള്‍പ്പെടെയുള്ള റേഷന്‍ വിതരണം പൂര്‍ത്തിയാക്കേണ്ടതിനാലും ജൂലൈ മാസത്തെ സാധാരണ റേഷന്‍ 25നകം വാങ്ങേണ്ടതാണെന്ന് കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു
date
- Log in to post comments