Post Category
കൊണ്‍ോട്ടി താലൂക്ക് ആശുപത്രി വികസന പാതയില്‍: കിഫ്.ബി യില്‍ നിന്നും 32 കോടി രൂപ അനുവദിച്ചു
കൊണ്‍ോട്ടി താലൂക്ക് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ നിന്നും 32 കോടി രൂപ അനുവദിച്ചു. കിഫ്ബി നിര്‍വഹണ ഏജന്‍സിയായ ഇന്‍കലാണ് താലൂക്ക് ആശുപത്രിയുടെ കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ചികിത്സാ ഉപകരണങ്ങള്‍, ഒ.പി, അത്യാഹിത വിഭാഗം, മോര്‍ച്ചറി തുടങ്ങി വിവിധ സൗകര്യങ്ങളാണ് ആശുപത്രിയില്‍ ഒരുക്കുന്നത്. കെട്ടിട നിര്‍മാണത്തിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി ഇന്‍കല്‍ എഞ്ചിനീയറിങ് വിങ് ഡെപ്യൂട്ടി മാനേജര്‍ സന്തോഷ്, വിഷ്ണു തുടങ്ങിയവര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തി. മൂന്ന് മാസത്തിനകം പ്രവൃത്തികള്‍ തുടങ്ങുമെന്നും മികച്ച കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ പറഞ്ഞു.
date
- Log in to post comments