Skip to main content

അങ്കണവാടി കെട്ടിടത്തിന്റ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

    വാഴക്കാട് അഞ്ചാം വാര്‍ഡ് പുളിയത്തിങ്ങലിലെ അങ്കണവാടി കെട്ടിടത്തിന്റ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ മണ്ണറോട്ട് ഫാത്തിമ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 12 ലക്ഷം രൂപ ചെലവിലാണ്  നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്.
 വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജമീലടീച്ചര്‍, വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം, ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷറഫുന്നീസ, ഗ്രാമ പഞ്ചായത്ത് ചെയര്‍ പേഴ്‌സണ്‍ പറകുത്ത് മുഹമ്മദ്,  ചെയര്‍പേഴ്‌സണ്‍ സുഹറ ആക്കോട്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ  ഹാജറുമ്മ ടീച്ചര്‍, കെ.എ സലീം, സുഹറ അബ്ദുള്ള, കെ.എം.എ റഹ്മാന്‍, മലയില്‍ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, കെ.അലി, കെ.എം ഇബ്രാഹിം, ടി.പി.അഷ്‌റഫ്, മുസ്തഫ വാഴക്കാട്, സി.പി.കലാം, സി.കെ കമ്മു, കെ.എം ഇസ്മായില്‍, അങ്കണവാടി ടീച്ചര്‍ പ്രമീള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

date