Skip to main content

ആരോഗ്യപ്രവർത്തകരുടെ സേവനം: തെറ്റിദ്ധാരണ നീക്കുമെന്ന് ജില്ലാ കളക്ടർ

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ സേവനമനുഷ്ഠിക്കാൻ കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകരുടെ സേവനം ഉപയോഗിക്കുന്നത് സംബന്ധിച്ച് ഉണ്ടായ പ്രതികരണങ്ങൾ തെറ്റിദ്ധാരണാജനകമാണെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ഏതെങ്കിലും ആരോഗ്യപ്രവർത്തകർ അതിനുളള സന്നദ്ധത അറിയിച്ചാൽ, അവരെ ഉപയോഗപ്പെടുത്തുന്നതിന് മാർഗ്ഗരേഖ ഉണ്ടാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുക മാത്രമേ ചെയ്തിട്ടുളളൂ. കോവിഡ് പോസിറ്റീവ് ആയ ആരോഗ്യപ്രവർത്തകരെ ഫസ്റ്റ് ലൈൻ കേന്ദ്രങ്ങളിൽ ഏകപക്ഷീയമായി നിയോഗിക്കാൻ തീരുമാനമെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് വസ്തുത പൂർണ്ണമായും മനസ്സിലാക്കാതെയുളള പ്രതികരണങ്ങളാണ് ഉണ്ടാവുന്നതെന്നും ജില്ലാ കളക്ടർ അറിയിച്ചു.
 

date