ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങൾ സജ്ജമാക്കാൻ സഹായ പ്രവാഹം
എൻ.എസ്.എസ് വളണ്ടിയർമാരുടെ വക
5790 ബെഡ്ഷീറ്റുകൾ
കോവി ഡ് രോഗികളെ ചികിത്സിക്കാൻ ജില്ലയിൽ ഒരുങ്ങുന്ന ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രങ്ങളിലേക്ക് ഉദാരമതികളുടെ സഹായ പ്രവാഹം. ആവശ്യമായ ബെഡ്ഷീറ്റുകള്‍ എത്തിച്ചു നല്കാന് കഴിയുമോയെന്ന ജില്ലാകലക്ടറുടെ അഭ്യര്‍ത്ഥന ഇരുകൈയും നീട്ടി സ്വീകരിച്ച ജില്ലയിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ രണ്ട് ദിവസം കൊണ്ട് 5790 പുതിയ ബെഡ്ഷീറ്റുകളാണ് വിദ്യര്‍ഥികള്‍ സമാഹരിച്ച് കൈമാറിയത്. കലക്ടറേറ്റിൽ എത്തിച്ച ബെഡ് ഷീറ്റുകൾ ജീല്ലാ കലക്ടർ സാംബശിവ റാവു ഏറ്റുവാങ്ങി. 4,63200 രൂപ വിലവരുന്ന വസ്തുക്കള്‍ വീട്ടുകാരുടെയും പൊതുജനങ്ങളുടെയും സഹായത്തോടെയാണ് സമാഹരിച്ചത്.
നേരത്തെ ഒന്നേകാല്‍ ലക്ഷം മാസ്കുകള്‍ നിര്‍മ്മിച്ച് നല്‍കിയും ഓണ്‍ലൈന്‍ പഠനത്തിന് ടി.വി, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് ഉള്‍പ്പെടെ 210 ഉപകരണങ്ങള്‍ വിതരണം ചെയ്തും ജില്ലയിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിരുന്നുവെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ശ്രീചിത്ത് പറഞ്ഞു.
കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എല്‍.ആര് ഡെപ്യൂട്ടി കലക്ടര്‍ സി.ബിജു, എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ശ്രീചിത്ത് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ എം.കെ ഫൈസല്‍, വളണ്ടിയര്‍മാരായ മുഹമ്മദ് ദാദിന് ഫിദ പര്വീന് എന്നിവര്‍ പങ്കെടുത്തു.
കോവിഡ് പ്രതിരോധത്തിൽ തുടക്കം മുതൽ ശക്തമായ പ്രവർത്തനങ്ങളാണ് കോഴിക്കോട് ജില്ല കാഴ്ചവയ്ക്കുന്നത്. ജൂലൈ 23 നകം സജ്ജമാവേണ്ട ജില്ലയിലെ ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങളിൽ മിക്കതും ഇതിനോടകം തയ്യാറായിക്കഴിഞ്ഞു.
ജില്ലയിൽ ആരംഭിക്കാൻ പോകുന്ന ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങൾ സജ്ജമാക്കുന്നതിന് ദിവസേന നിരവധിവ്യക്തികളും സംഘടനകളും സ്ഥാപനങ്ങളുമാണ് സഹായവുമായി മുന്നോട്ടുവരുന്നത്. റീജണൽ ഡ്രഗ് കൺട്രോൾ വിഭാഗം ആയിരം സോപ്പുകൾ സംഭാവന നൽകി. ഹയർസെക്കൻഡറി എൻഎസ്എസ് വിഭാഗം മുൻപ് നൽകിയ സംഭാവനയ്ക്ക് പുറമേ 4000 ബെഡ്ഷീറ്റുകൾ കൂടി നൽകുമെന്ന് അറിയിച്ചതായി ഡെപ്യൂട്ടി കലക്ടർ അനിതകുമാരി പറഞ്ഞു. കോഴിക്കോട് ഈഗിൾസ് എന്ന സംഘടന 250 ബെഡ്ഷീറ്റ് 500 ടൗവ്വൽ തുടങ്ങി വിവിധ സാധനങ്ങൾ സംഭാവനയായി നൽകി.
ഉണ്ണികുളം പഞ്ചായത്തിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിലേക്ക് പൂനൂർ സോൺ എസ്.വൈ.എസ് സാന്ത്വനം 50 കിടക്കകൾ വാങ്ങാൻ മുപ്പതിനായിരം രൂപയുടെ ചെക്ക് പുരുഷൻ കടലുണ്ടി എംഎൽഎക്ക് കൈമാറി. എസ്വൈഎസ് പൂനൂർ സോൺ ജനറൽ സെക്രട്ടറി സാദിഖ് സഖാഫിയാണ് ചെക്ക് കൈമാറിയത്.
നാദാപുരം ഗ്രാമ പഞ്ചായത്തിൽ ഹൈടെക് കോളേജിൽആരംഭിക്കുന്ന എഫ്. എൽ. ടി. സിക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് 20 കിടക്ക, തലയണ, കട്ടിൽ എന്നിവ കൈമാറി.
നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എം.ജമീലയിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാം കുനി സാമഗ്രികൾഏറ്റുവാങ്ങി.
ജൂലൈ 23 നകം സെന്ററുകളിലേക്കാവശ്യമായ കിടക്ക, ബെഡ് ഷീറ്റ്, തലയിണ, പുതപ്പ്, തോര്‍ത്ത്, സ്റ്റീല്‍ പാത്രങ്ങള്‍, ഇലക്ട്രിക് ഫാന്‍, സ്പൂണ്‍, ജഗ്ഗ്, ബക്കറ്റ്, കപ്പ്, സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍, കുടിവെള്ളം, സാനിറ്ററി നാപ്കിന്, ഡയപ്പര്‍, പിപിഇ കിറ്റ്, സര്‍ജിക്കല്‍ മാസ്ക്, കസേര/ ബെഞ്ച്, റഫ്രിജറേറ്റര്‍, ഫയര്‍ എക്സ്റ്റിംഗുഷര്‍, മെഴുകുതിരി, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ സംഭാവന ചെയ്യാന്‍ താല്പര്യമുള്ളവര് കളക്ടറേറ്റിന് പിന്‍വശത്തുള്ള എഞ്ചിനീയേഴ്സ് ഹാളില്‍ സാമഗ്രികളുമായി എത്തുകയോ 97451 21244 ല്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
- Log in to post comments