Skip to main content

ഷോര്‍ട്ട് സ്റ്റേ ഹോം അന്തേവാസിയെ ബന്ധുക്കള്‍ ഏറ്റെടുത്തു

 

കോഴിക്കോട് ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ ഉത്തരവ് മുഖേന 2020 ജനുവരി 27 ന് കോഴിക്കോട് ഗവ. ഷോര്‍ട്ട് സ്റ്റേ ഹോമില്‍ പ്രവേശിക്കപ്പെട്ട ബംഗ്ലൂര്‍ സ്വദേശിയായ സായ്സരള(45)യെ ബന്ധുക്കള്‍ ഏറ്റെടുത്തു.  വെളളയില്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ സായ്‌സരളയെ മെഡിക്കല്‍ കോളേജിലും പിന്നീട് ബീച്ച് ഹോസ്പിറ്റലിലും അഡ്മിറ്റ് ചെയ്തശേഷമാണ് ഗവ. ഷോര്‍ട്ട്‌സ്റ്റേ ഹോമില്‍ പ്രവേശിപ്പിച്ചത്.  ട്രെയിന്‍ അപകടത്തെ തുടര്‍ന്നുണ്ടായ ഓര്‍മ്മക്കുറവിനാല്‍ സായ്സരളക്ക് അഡ്രസ്സോ മറ്റുകാര്യങ്ങളോ പറയുവാന്‍ സാധിച്ചിരുന്നില്ല. ആറു മാസങ്ങള്‍ക്ക് ശേഷം ബംഗ്ലൂരിലെ കടുഗുടിയിലാണ് വീട് എന്ന് ഓര്‍ത്തെടുക്കുകയായിരുന്നു. ഉടനെ സാമൂഹിക പ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തര വകുപ്പ് റിട്ട. ഉദ്യോഗസ്ഥനുമായ ശിവന്‍ കോട്ടൂളിയുടെ സഹായത്തോടെ കടുഗുടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും ബന്ധുക്കളെ കണ്ടെത്തുകയും ചെയ്തു. അമ്മയും ബന്ധുക്കളും സ്ഥാപനത്തിലെത്തി സായ്‌സരളയെ തിരിച്ചറിയുകയും കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു.

 

 

 

date