Skip to main content

പഠനമുറി നിര്‍മാണത്തിന് ധനസഹായം

 

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്നവരും സര്‍ക്കാര്‍/എയ്ഡഡ്/സപെഷ്യല്‍/ടെക്നിക്കല്‍ സ്‌കൂളുകളില്‍ 8,9,10,11,12 ക്ലാസ്സുകളില്‍ സ്റ്റേറ്റ് സിലബസ് പഠിക്കുന്നവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പഠനമുറി നിര്‍മ്മാണ ധനസഹായത്തിന് കോഴിക്കോട് കോര്‍പ്പറേഷന്‍  പട്ടികജാതി  വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 1,00,000  രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരായിരിക്കണം.  നിലവിലുളള വീട്  800 ചതുരശ്ര അടിയില്‍ കൂടാന്‍ പാടില്ല.  അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്,  വരുമാന സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന സ്‌കൂളില്‍ നിന്നുളള സാക്ഷ്യപത്രം, അപേക്ഷകന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, അധാര്‍ കാര്‍ഡ് പകര്‍പ്പ്, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, വീട് 800 ചതുരശ്ര അടിയില്‍ കുറവാണെന്നുളള സാക്ഷ്യപത്രം, ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് സഹിതം  ജൂലൈ 30ന് വൈകീട്ട് അഞ്ച് മണിക്കകം കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 7356537604, 9895949486.

 

date