Post Category
ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ പ്രവേശനനിയന്ത്രണം
കോറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സന്ദര്‍ശകരെ നിരോധിച്ചതിനാല്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ പൊതുജനങ്ങളുടെ പ്രവേശനം നിര്‍ത്തിവച്ചതായി ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. ലീഗല്‍ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ട അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ Imackkd@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ മുഖാന്തിരം സമര്‍പ്പിക്കാം. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഓഫീസുമായി 0495 2374203 എന്ന ഫോണ്‍ നമ്പറിലും പാക്കിംഗ് രജിസ്ട്രേഷനും ടാങ്കര്‍ ലോറി കാലിേ്രബഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് 0495 2371757 എന്ന നമ്പറിലും ഓട്ടോറിക്ഷാ മീറ്റര്‍ പുനഃപരിശോധനാ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനായി 8281698106 എന്ന മൊബൈല്‍ നമ്പറിലും ബന്ധപ്പെടാം.
date
- Log in to post comments