Post Category
മെഡിക്കല്‍ ഓഫീസര്‍/സ്റ്റാഫ് നഴ്സ് : അപേക്ഷ ക്ഷണിച്ചു.
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ സിഎഫ്എല്‍ടിസി കളിലേക്ക് മെഡിക്കല്‍ ഓഫീസര്‍/സ്റ്റാഫ് നഴ്സ് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുളള യോഗ്യത എംബിബിഎസ് ആന്റ് ടിസിഎംസി. സ്റ്റാഫ് നഴ്സിന്റെ യോഗ്യത ജിഎന്‍എം./ബി എസ് സി നെഴ്സിംഗ് ആന്റ് കേരള നെഴ്സിംഗ് ആന്റ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്. പ്രായപരിധി 2020 ജൂലൈ ഒന്നിന് 40 വയസ്സ്. പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ nhmkkdinterview@gmail.com എന്ന മെയിലില്‍ ജൂലൈ 22 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കുന്ന തസ്തിക സബ്ജക്ടട് ആയി നല്‍കണം. വിശദ വിവരം www.arogyakeralam.gov.inല്‍ ലഭിക്കും. ഫോണ്‍ : 0495 2374990.
date
- Log in to post comments