Post Category
കൊവിഡ് 19; പുതുപ്പാടിയില്‍ ഡ്രൈവേഴ്‌സ് ഷെല്‍ട്ടര്‍ ഒരുങ്ങുന്നു
ചരക്ക് ലോറികളില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കായി പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ 'ഡ്രൈവേഴ്‌സ് ഷെല്‍ട്ടര്‍' ഒരുങ്ങുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ചരക്ക് വാഹനങ്ങളില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള തൊഴിലാളികളില്‍ നിന്നും കോവിഡ് പകരാനുള്ള സാഹചര്യം വര്‍ധിച്ചതിനാല്‍ ഗ്രാമപഞ്ചായത്തിന് പരിധിയിലെ താമസക്കാരായ ലോറിഡ്രൈവര്‍മാര്‍ ഒരു ലോഡ് കയറ്റിയിറക്കുന്നതിന്റെ ഇടവേളകളില്‍ വീടുമായി സമ്പര്‍ക്കമവസാനിപ്പിക്കുന്നതിനും അടുത്ത ലോഡ് തയ്യാറാവുന്നതിനിടയില്‍ വിശ്രമിക്കുന്നതിനുമാണ് ഡ്രൈവേഴ്‌സ് ഷെല്‍ട്ടര്‍ ഒരുക്കുന്നത്. ഇത്തരം ജോലിയിലേര്‍പ്പെടുന്നവരുടെ പേര് വിവരങ്ങള്‍ ആശ- ആര്‍.ആര്‍.ടി.വഴി ശേഖരിച്ച് ഇവര്‍ക്ക് ബോധവല്‍ക്കരണവും കൗണ്‍സിലിംഗും ഏര്‍പ്പെടുത്തുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
date
- Log in to post comments