Post Category
ലാബ് ടെക്നിഷ്യൻ, പാലിയേറ്റീവ് നഴ്സ് തസ്തികളിൽ താൽകാലിക നിയമനം
പനങ്ങാട് ഗ്രാമ പഞ്ചായത്തിലെ വയലിട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ ലാബ് ടെക്നിഷ്യൻ, പാലിയേറ്റീവ് നഴ്സ് എന്നി തസ്തികളിലേക്ക് താൽകാലിക നിയമനം നടത്തുന്നു. സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നോ യൂണിവേഴ്സിറ്റികളിൽ നിന്നോ ഉള്ള ഡി.എം.എൽ.ടി കോഴ്‌സ് അല്ലെങ്കിൽ തതുല്യ കോഴ്സ് പാസായവർക്ക് ലാബ് ടെക്നിഷ്യൻ തസ്തികയിലും എ.എൻ.എം./ജി.എൻ.എം, പാലിയേറ്റിവ് കേയറിൽ മുൻ പരിചയവുമുള്ളവർക്ക് പാലിയേറ്റീവ് നഴ്സ് തസ്തികയിലും നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 23ന് വ്യാഴാഴ്ച രാവിലെ 10.30ന് പനങ്ങാട് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് വയലിട മെഡിക്കൽ ഓഫീസർ അറിയിച്ചു.
date
- Log in to post comments