Skip to main content

ആദിവാസികളുടെ ഭൂമി പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു  : മന്ത്രി എ.കെ ബാലന്‍

    സംസ്ഥാനത്ത് ഭൂമിയും വീടുമില്ലാത്ത ആദിവാസികളുടെ ഭൂമി പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പട്ടികജാതി -പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍. ഇതിനായി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്‍െന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ചളിക്കല്‍ കോളനി നിവാസികള്‍ക്ക് ചെമ്പന്‍ കൊല്ലിയില്‍ നിര്‍മിച്ച 34 വീടുകളുടെ താക്കോല്‍ കൈമാറുന്ന ചടങ്ങില്‍  വീഡിയോ കോണ്‍ഫറന്‍സിങിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    കവളപ്പാറയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക്   ആറ്  ലക്ഷം രൂപ സ്ഥലം വാങ്ങാനും നാല് ലക്ഷം രൂപ വീട് നിര്‍മിക്കാനും അനുവദിച്ചിട്ടുണ്‍്. നിലമ്പുര്‍ മേഖലയിലെ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പാവപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ചുങ്കത്തറ, ചാലിയാര്‍, പഞ്ചായത്തിലും നിലമ്പുര്‍ മുനിസിപ്പാലിറ്റിയിലുമായി 250 ഏക്കര്‍ ഭൂമി ലഭ്യമാണെന്നും ഇത് സാങ്കേതിക തടസ്സം  നീക്കി  ആദിവാസികള്‍ക്ക് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
 

date