കൊണ്ോട്ടിയില് കൂടുതല്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകള്‍
ഹജ്ജ് ഹൗസില്‍ നിന്നും ഇതുവരെ രോഗ മുക്തരായത് 64 പേര്
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ോട്ടിയില് കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകള്‍ ഒരുങ്ങുന്നു. 13 സെന്ററുകളാണ് പുതിയതായി കൊണ്ോട്ടിയില് ഒരുങ്ങുന്നത്. ജില്ലയിലെ മൂന്നാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്റര്‍ കൊണ്‍ോട്ടി ഹജ്ജ് ഹൗസില്‍ പ്രവര്ത്തിക്കുന്നുണ്്.
പി.വി.സി ഓഡിറ്റോറിയം പുളിക്കല്‍, മുതുവല്ലൂര്‍ മുണ്‍ക്കുളം ഓഡിറ്റോറിയം, മെഹന്തി ഓഡിറ്റോറിയം തുടങ്ങിയവയും വലിയ പറമ്പ് ബ്ലോസം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, വാഴയൂര്‍ വേദവ്യാസ കോളജ് ഓഫ് ആര്‍ക്കിടെക്റ്റ്, വേദ വ്യാസ കോളജ് ബോയ്സ് ഹോസ്റ്റല്‍, വേദ വ്യാസ കോളജ് ഗേള്‍സ് ഹോസ്റ്റല്‍, വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഹോസ്റ്റല്‍, ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയല്‍ ടീച്ചര്‍ എജ്യുക്കേഷന്‍, ദേവകി അമ്മ ഗുരുവായൂരപ്പന് കോളജ് ഓഫ് ആര്‍ക്കിടെക്ടര്‍, കൊണ്‍ോട്ടി ബുഖാരി സ്കൂള്‍ ഹോസ്റ്റല്‍, മേലങ്ങാടി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററിനുള്ള സൗകര്യങ്ങള്‍ ഒരുങ്ങുന്നത്.
കൊണ്ോട്ടിയിലെ ആദ്യത്തെ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കൊണ്‍ോട്ടി ഹജ്ജ് ഹൗസില്‍ നിന്നും ഇതുവരെ രോഗമുക്തി നേടിയത് 64 പേരാണ്. 231 രോഗികളാണ് ഇപ്പോള്‍ ഇവിടെ ചികിത്സയിലുള്ളത്. വളരെ മികച്ച സൗകര്യങ്ങളുള്ള സംസ്ഥാനത്തെ രണ്‍ാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാണ് കൊണ്‍ോട്ടി ഹജ്ജ് ഹൗസ്. രോഗികള്‍ക്ക് 350 കിടക്കകള്‍ സജ്ജമാക്കാനുള്ള ക്രമീകരണങ്ങള്‍ നടക്കുകയാണ്. 14 ഡോക്ടര്‍മാര്‍, 30 സ്റ്റാഫ് നഴ്സ്, 30 ക്ലീനിങ് സ്റ്റാഫുകള്‍ തുടങ്ങിയവരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
- Log in to post comments