*പട്ടാമ്പിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സബ്കലക്ടർ വിലയിരുത്തി*
പട്ടാമ്പി മേഖലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യൻ നേരിട്ടെത്തി വിലയിരുത്തി. പട്ടാമ്പി മാർക്കറ്റിലെത്തിയവർക്കായി കോവിഡ് പരിശോധന നടക്കുന്ന പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നതിനായി പട്ടാമ്പി ഗവ: സംസ്കൃത കോളേജിൽ ഒരുക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ സജ്ജീകരണങ്ങളും സബ് കലക്ടർ പരിശോധിച്ച് വിലയിരുത്തി. ഇവിടെ വെള്ളം, വൈദ്യുതി, കട്ടിൽ, ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിശോധിച്ചു. പട്ടാമ്പി എം.എൽ.എ. മുഹമ്മദ് മുഹ്സിൻ, ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സൗകര്യം ഒരുക്കുന്നതിന് ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ കോളെജ് ശുചീകരണം പുരോഗമിക്കുകയാണ്.
- Log in to post comments