Post Category
പ്രോത്സാഹന ധനസഹായം: അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 2019-20 വര്‍ഷം എസ്.എസ്.എല്‍.സി/പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം നല്‍കുന്നു. ധനസഹായത്തിനുളള അപേക്ഷ സെപ്തംബര്‍ 5 നകം സുല്‍ത്താന്‍ ബത്തേരി/മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ, കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസിലോ സമര്‍പ്പിക്കണം. വിദ്യാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കോഴ്സ്, ലഭിച്ച ഗ്രേഡ്/മാര്‍ക്ക്, കോണ്‍ടാക്ട് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ ഉള്‍പ്പെട്ട അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ ഉള്ളടക്കം ചെയ്യണം.
date
- Log in to post comments