Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 23-07-2020

കലക്ടറേറ്റില്‍ വാഹനങ്ങള്‍ക്ക് പാസ് സംവിധാനം

കലക്ടറേറ്റ് കോമ്പൗണ്ടില്‍ മറ്റ് വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ വാഹനങ്ങളും ജീവനക്കാരുടെ സ്വകാര്യ വാഹനങ്ങളുമല്ലാതെ മറ്റ് വാഹനങ്ങള്‍ അനുമതിയില്ലാതെ പാര്‍ക്ക് ചെയ്യുന്നത്  ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.  സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പിലെ ജീവനക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പാസ് സംവിധാനം ഏര്‍പ്പെടുത്തും.  കലക്ടറേറ്റില്‍ നിന്നും അനുവദിക്കുന്ന പാസ് പതിക്കാത്ത വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്യുവാന്‍ പാടില്ലാത്തതും അത്തരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കൊവിഡ്: മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിയന്ത്രണം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ എത്തുന്ന രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് വൈറസ് ബാധ കാന്‍സര്‍ രോഗികളില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. ഇത്  രോഗിയെ അത്യാഹിത സാഹചര്യങ്ങളിലേക്ക് എത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍  നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.  തുടര്‍ചികിത്സക്കായി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വരുന്ന രോഗിക്കള്‍ക്കായി 9188202602 എന്ന വാട്‌സ്ആപ് നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികള്‍ ഈ നമ്പറിലക്ക് മെസ്സേജ് അയച്ച് ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു ചികിത്സ തുടരേണ്ടതാണ്.  രോഗികള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇ-സഞ്ജീവനി ഓണ്‍ലൈന്‍ ഒപി സംവിധാനം ഉപയോഗിക്കേണ്ട രീതിയും വാട്‌സ്ആപ്പിലൂടെ നിര്‍ദ്ദേശിക്കുന്നതാണ്.
ക്വാറന്റീനില്‍ ഉള്ള രോഗികളും വിദേശത്തു നിന്നുള്ളവരും ഇതിനായി സജ്ജീകരിച്ചിട്ടുള്ള 9188707801 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെട്ട്  ചികിത്സ തേടണം. എം സി സിയില്‍ തുടര്‍ചികിത്സ നടത്തുന്ന രോഗികള്‍ക്ക് അതതു ഒപി വിഭാഗങ്ങളില്‍ വിളിച്ചും ആവശ്യമായ നിര്‍ദേശങ്ങള്‍ തേടാവുന്നതാണ്. ഫോണ്‍ ഹെമറ്റോളജി-0490-2399245, സര്‍ജറി വിഭാഗം 2399214, ഹെഡ് ആന്റ് നെക്ക് -2399212, ഗൈനെക് ആന്റ് ബ്രസ്റ്റ്-2399213, പാലീയേറ്റീവ് 2399277, മെഡിക്കല്‍ ഓങ്കോളജി-2399255, റേഡിയേഷന്‍ വിഭാഗം-2399276, പീഡിയാട്രിക്-2399298, ശ്വാസകോശ വിഭാഗം-2399305.

 

പഠനമുറി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 എടക്കാട്്, കൂത്തുപറമ്പ് ബ്ലോക്ക്, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി പരിധിയില്‍ ഹൈസ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെ സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്ന പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് പഠനമുറി നിര്‍മ്മാണത്തിന്  ധനസഹായം നല്‍കുന്നു. ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളതും 800 സ്‌ക്വയര്‍ ഫീറ്റ് വരെ മാത്രം വിസ്തീര്‍ണമുള്ള വീടുള്ളവര്‍ക്കും അപേക്ഷിക്കാം.  അപേക്ഷ ആഗസ്ത് 10 വരെ സ്വീകരിക്കും.  ഫോണ്‍: 8547630169.

പാഠപുസ്തക വിതരണം പൂര്‍ത്തിയായി

സര്‍ക്കാര്‍, എയ്ഡഡ്  മേഖലയിലുള്ള സ്‌കൂളുകള്‍ക്കാവശ്യമായ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലെ പാഠപുസ്തക വിതരണം പൂര്‍ത്തിയായി. കെ ബി പി എസിന്റെ നിയന്ത്രണത്തിലാണ് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തത്.  അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കാവശ്യമായ പാഠപുസ്തകങ്ങള്‍ ജില്ലാ ഡിപ്പോകളില്‍ നിന്നും നല്‍കും.
2020- 21 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി  ഏകദേശം 3.03 കോടി വാല്യം ഒന്ന് പാഠപുസ്തകങ്ങളാണ് ആവശ്യമായി വന്നത്. സംസ്ഥാനമൊട്ടാകെ 3292 സ്‌കൂള്‍ സൊസൈറ്റികളിലാണ് പാഠപുസ്തകങ്ങള്‍ എത്തിച്ചു നല്‍കിയത്. ഈ വര്‍ഷം ഓരോ സൊസൈറ്റിക്കും ആവശ്യമായ പാഠപുസ്തകങ്ങള്‍ തരംതിരിച്ച് പായ്ക്ക് ചെയ്ത്  എത്തിക്കുന്നത് അതാത് ജില്ലകളിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ്. പാഠപുസ്തക വിതരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിലവിലുള്ള ഡിപ്പോകള്‍ക്ക്് പുറമെ കൂടുതല്‍ ഡിപ്പോകള്‍ തുറന്നും പുസ്തക വിതരണം നടത്തിയിരുന്നു. കൊവിഡ് 19 മൂലം നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ കാരണം പാഠപുസ്തക വിതരണം ആരംഭിക്കുവാന്‍ വൈകിയെങ്കിലും മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിപരീതമായി ഇത്തവണ രണ്ട് മാസം കൊണ്ട് പുസ്തക വിതരണം പൂര്‍ത്തീകരിച്ചു.

ഐഎച്ച്ആര്‍ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734 224076, 8547005045), ധനുവച്ചപുരം (0471-2234374, 8547005065), കുണ്ടറ (0474 2580866, 8547005066), മാവേലിക്കര (0479 2304494, 8547005046), കാര്‍ത്തികപ്പള്ളി (0479 2485370, 8547005018), കലഞ്ഞൂര്‍ (04734 272320, 8547005024), പെരിശ്ശേരി (0479 2456499, 9400400977) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2020-21 അധ്യയന വര്‍ഷത്തെ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓരോ കോളേജിലെയും  പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങള്‍ 350 രൂപ (എസ് സി- എസ് ടി 150 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍. 0471 2322985, 0471 2322501

date