Skip to main content

ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്, അഞ്ച് പേര്‍ രോഗമുക്തി നേടി

ജില്ലയില്‍ വ്യാഴാഴ്ച്ച പത്ത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 324 ആയി. ഇതില്‍ 136 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 187 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 182 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും  കണ്ണൂരില്‍ ഒരാളും ചികില്‍സയില്‍ കഴിയുന്നു.

date