Skip to main content

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും

പ്ലസ് വണ്‍ പ്രവേശനമടക്കമുള്ള അപേക്ഷകളുടെ സേവനം നല്‍കേണ്ടതിനാല്‍ അക്ഷയ  കേന്ദ്രങ്ങള്‍ക്ക് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടെ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം. ജില്ലാ കോറോണ കോര്‍കമ്മിറ്റി യോഗത്തിലാണ് തിരുമാനം.

മാസ്‌ക് ധരിക്കാത്ത 192  പേര്‍ക്കെതിരെ കേസെടുത്തു

ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 192 പേര്‍ക്കെതിരെ കൂടി  ഇന്നലെ (ജൂലൈ 22) കേസെടുത്തു. ഇതോടെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തവരുടെ എണ്ണം 14253 ആയി.

date