നീലേശ്വരത്ത് ഹോമിയോ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യും
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നീലേശ്വരം നഗരസഭയില്‍ സംസ്ഥാന ഹോമിയോ വകുപ്പിന്റെ സഹകരണത്തോടെ ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ഗുളികകള്‍ വിതരണം ചെയ്യും. നഗരസഭയിലെ 32 വാര്‍ഡുകളിലെ 12000 ത്തില്‍പരം വീടുകളിലും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ വഴിയാണ് വിതരണം നടത്തുക. ഇതിനാവശ്യമായ മരുന്ന് സ്ട്രിപ്പുകള്‍ ഹോമിയോപ്പതി വകുപ്പ് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസ് വഴി നീലേശ്വരം നഗരസഭയ്ക്ക് കൈമാറി.
നീലേശ്വരം ഹോമിയോ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍, ആശുപത്രി സൂപ്രണ്ട് ഡോ:ആര്‍.സരളകുമാരിയില്‍ നിന്ന് മരുന്ന് ഏറ്റുവാങ്ങി. വാര്‍ഡ് കൗണ്‍സിലര്‍ പി.വി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി.മുഹമ്മദ്‌റാഫി, പി.എം.സന്ധ്യ, കൗണ്‍സിലര്‍മാരായ പി.കുഞ്ഞികൃഷ്ണന്‍, എറുവാട്ട് മോഹനന്‍, കെ.വി. ശശികുമാര്‍, ആര്‍.എം.ഒ ഡോ:പി.രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments