പട്ടാമ്പി കോളേജിലെ വനിതാ ഹോസ്റ്റൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററായി പ്രവർത്തനമാരംഭിച്ചു
പട്ടാമ്പി കോളേജിലെ വനിതാ ഹോസ്റ്റൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററായി പ്രവർത്തനം ആരംഭിച്ചതായി മുഹമ്മദ് മുഹ്സിൻ എംഎൽഎ അറിയിച്ചു.പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 20 രോഗികളെ ഇന്ന് പ്രവേശിപ്പിച്ചു.വനിതാ ഹോസ്റ്റലിൽ 80 പേരെ ചികിത്സിക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ആദ്യഘട്ടം എന്ന നിലക്ക് ഡോക്ടർമാർ അടക്കമുള്ള നാൽപതോളം ആരോഗ്യപ്രവർത്തകരെ നിയമിച്ചു.
ജനപ്രതിനിധികൾ, ആരോഗ്യ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, വളണ്ടിയർമാർ തുടങ്ങിയവർ നടപടികൾ വിലയിരുത്തി. പട്ടാമ്പി സയൻസ് ബ്ലോക്കിൽ സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞാൽ ഇവിടെയുള്ള രോഗികളെ അങ്ങോട്ട് മാറ്റും. സയൻസ് ബ്ലോക്ക് യാഥാർഥ്യമാകുമ്പോൾ നാനൂറോളം ജീവനക്കാരെയാണ് ആരോഗ്യവകുപ്പ് നിയമിക്കുക.
സയൻസ് ബ്ലോക്കിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ആരംഭിക്കുന്നതിന് വേണ്ട പ്രാരംഭ നടപടികളെല്ലാം മുൻസിപ്പാലിറ്റി നടത്തിക്കൊണ്ടിരിക്കുകയാണെന്നും എംഎൽഎ അറിയിച്ചു.
- Log in to post comments