Skip to main content
 'വൃദ്ധര്‍ക്ക് കട്ടില്‍' പദ്ധതി പ്രകാരം അറുപത് വയസ്സ് കഴിഞ്ഞവര്‍ക്കുള്ള കട്ടിലുകള്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ വിതരണം ചെയ്യുന്നു

'വൃദ്ധര്‍ക്ക് കട്ടില്‍' പദ്ധതി:  എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്ക്‌​​​​​​​  കട്ടില്‍ വിതരണം നടത്തി

 

ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷം വൃദ്ധര്‍ക്ക് കട്ടില്‍  പദ്ധതി പ്രകാരം എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു. കട്ടിലുകളുടെ വിതരണോദ്ഘാടനം ആലത്തൂര്‍ എംഎല്‍എ കെ.ഡി പ്രസേനന്‍ നിര്‍വഹിച്ചു. സാമ്പത്തികമായി പുറകില്‍ നില്‍ക്കുന്ന എഴുപത് വയസ് തികഞ്ഞ ദുര്‍ബ്ബലജനങ്ങള്‍ക്ക് കട്ടിലുകള്‍ നല്‍കുന്നതിലൂടെ ചെറിയ സഹായം ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് കെ.ഡി പ്രസേനന്‍ എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് ഭരണസമിതിയുടെ അഗീകാരത്തോടെ 118 കട്ടിലുകളാണ് പഞ്ചായത്തിലെ വൃദ്ധര്‍ക്ക് വിതരണം ചെയ്തത്. ജനറല്‍ വിഭാഗത്തില്‍പ്പെട്ട വയോധികര്‍ക്കാണ് കട്ടില്‍ വിതരണം ചെയ്തത്. അടുത്ത ഘട്ടത്തില്‍ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക്് 56 കട്ടിലുകള്‍ വിതരണം ചെയ്യും. ഇതോടെ ആലത്തൂര്‍ ഗ്രാമപഞ്ചായത്തിനെ വയോജനങ്ങള്‍ക്ക് സമ്പൂര്‍ണമായി കട്ടില്‍ വിതരണം ചെയ്ത പഞ്ചായത്തായി പ്രഖ്യാപിക്കും.

ആലത്തൂര്‍ ആലിയാ മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എ നാസര്‍ അധ്യക്ഷനായി. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി കൃഷ്ണന്‍ മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍മാരായ പി.വിജയന്‍, റംല ഉസ്മാന്‍, ഐ. സി. ഡി. എസ് സൂപ്പര്‍വൈസര്‍ ജയജ്യോതി എന്നിവര്‍ സംസാരിച്ചു.

 

date