Post Category
ലേലം
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ടൗണ്‍ സൗത്ത്, ആലത്തൂര്‍ , കോട്ടായി, കുഴല്‍മന്ദം, പുതുനഗരം, നെന്മാറ, പാടഗിരി, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി, ചാലിശ്ശേരി, നാട്ടുകല്‍, കല്ലടിക്കോട്, അഗളി, ഷോളയൂര്‍ പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലുമായി സൂക്ഷിച്ചിട്ടുള്ള 38 ലോട്ടുകളില്‍ ഉള്‍പ്പെട്ട 166 വാഹനങ്ങള്‍ ജൂലൈ 28 ന് രാവിലെ 11 മുതല്‍ 3.30 വരെ ഓണ്‍ലൈന്‍ ആയി വില്പന നടത്തും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് www.mstcecommerce.com ല്‍ ബയര്‍ ആയി രജിസ്റ്റര്‍ ചെയ്യണം. ലേല തിയതിക്ക് തൊട്ടു മുന്‍പുള്ള ദിവസം വരെ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ വാഹനങ്ങള്‍ പരിശോധിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
date
- Log in to post comments