Post Category
അപേക്ഷ തീയതി നീട്ടി
വയനാട് ജില്ലയിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ് കോളനികളില്‍ വസിക്കുന്ന പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പുരുഷ വനിത ഉദ്യോഗാര്‍ത്ഥി കളില്‍ നിന്നും പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 09/2020, 08/2020 ) അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 3 വരെ നീട്ടി. അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യുന്ന സാക്ഷ്യപത്രത്തില്‍ വനാന്തരം / വനാതിര്‍ത്തി / മറ്റുളളവ / സെറ്റില്‍മെന്റ് കോളനി / സെറ്റില്‍മെന്റ് കോളനി അല്ല തുടങ്ങിയ വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ ന്യൂനതയുളള സാക്ഷ്യപത്രം ഉളളടക്കം ചെയ്തിട്ടുളളവര്‍ ന്യൂനത പരിഹരിച്ച സാക്ഷ്യപത്രം അവസാന തിയ്യതിക്കു മുന്‍പ് ഹാജരാക്കണം.
date
- Log in to post comments