Skip to main content

പട്ടികവര്‍ഗ പ്രൊമോട്ടര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ മാനന്തവാടി താലൂക്കിലെ മാനന്തവാടി, തവിഞ്ഞാല്‍, പനമരം, കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിലവിലുള്ള ഒഴിവുകളില്‍ എസ്.ടി. പ്രൊമോട്ടറായി ജോലി ചെയ്യുന്നതിന് സേവന സന്നദ്ധരായ 25 നും 50 നും ഇടയില്‍ പ്രായമുള്ള മാനന്തവാടി നഗരസഭ, എടവക, തവിഞ്ഞാല്‍, പനമരം, വെള്ളമുണ്ട, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ്ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എട്ടാം ക്ലാസ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ജൂലൈ 31 ന് വൈകീട്ട് നാലിനകം മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍ 04935 240210.

date