പെട്രോള്‍ ഡീലര്‍മാക്ക് വായ്പ നല്‍കും
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് നിലവിലെ പെട്രോള്‍ /ഡീസല്‍ വില്‍പ്പന ശാലകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി പ്രവര്‍ത്തന മൂലധന വായ്പ നല്കാന് പരിഗണിക്കുന്നതിന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും പൊതുമേഖലയിലുള്ള ഏതെങ്കിലും പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറും ആയിരിക്കണം. സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ലൈസന്‍സുകള്‍, ടാക്സ് രജിസ്ട്രേഷന് എന്നിവ ഉണ്ടായിരിക്കണം. വാര്‍ഷിക കുടുംബ വരുമാനം ആറു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. പ്രായം 60 വയസ്സിന് താഴെ. ഭാര്യയോ /ഭര്‍ത്താവോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സ്ഥിരമായ ജോലിയുള്ളവരാകാന് പാടില്ല. രേഖകള്‍ സഹിതം മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന്, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍ 20 എന്ന വിലാസത്തില്‍ മാര്‍ച്ച് 12നകം അപേക്ഷ ലഭിക്കണം. ഫോണ്‍ 0483 2731496
- Log in to post comments