Skip to main content

ഡോക്ടറേറ്റ് ലഭിച്ചു

സാക്ഷരതാ മിഷന്‍ മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്  അട്ടപ്പാടിയിലെ ആദിവാസി ഭാഷയില്‍ നടപ്പാക്കിയ പരിസ്ഥിതി സാക്ഷരതാ പദ്ധതി സംബന്ധിച്ച പഠനത്തിന്  ഡല്‍ഹി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു.
2017 മെയ് മാസം മുതല്‍ മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു വരുന്ന ഇദ്ദേഹം 1998 മുതല്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ട്രൈബല്‍ കോ-ഓര്‍ഡിനേറ്റര്‍, അതുല്യം മേഖലാ കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്‍ണ്ട്. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദധാരിയായ ഇദ്ദേഹത്തിന് മുന്‍ എസ്.ആര്‍.സി ഡയറക്ടര്‍ ഡോ.ടി.സുന്ദരേശന്‍ നായര്‍, ഇഗ്നോ ഇന്റര്‍നാഷണല്‍ ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ചന്ദ്രശേഖരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിനാണ്  ഡോക്ടറേറ്റ് ലഭിച്ചത്. ആദിവാസി ജനതയുടെ വികസനത്തിന് ഗോത്രഭാഷയില്‍ വിദ്യാഭ്യാസം നല്‍കേണ്‍തിന്റെ ആവശ്യകതയും സാധ്യതകളുമാണ് പഠനത്തിലൂടെ കണ്‍െത്തിയിട്ടുള്ളത്. ഭാര്യ. ലിറ്റി, ടീച്ചര്‍ ഗാന്ധിസ്മാരക യു.പി സ്‌കൂള്‍, വടക്കഞ്ചേരി, പാലക്കാട്, മക്കള്‍. ലിസ, ലിന്റ.

 

date