Skip to main content

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും

    കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനാവശ്യമായ സഹായ സഹകരണങ്ങള്‍ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നു ഉണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണനുമായി ജനപ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. ആവശ്യമെങ്കില്‍ കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കും. 
    യോഗത്തില്‍ എം.എല്‍.എമാരായ പി.ഉബൈദുള്ള, പി.അബ്ദുല്‍ ഹമീദ്, ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന തുടങ്ങിയവര്‍ പങ്കെടുത്തു.   
 

date