Skip to main content

കോവിഡ്  പ്രതിരോധ സാമഗ്രികൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തി

 

 ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് പി.ഉണ്ണി എം.എൽ.എ അനുവദിച്ച ആദ്യഘട്ട ഫണ്ടായ 1.90 ലക്ഷo രൂപയുടെ  കോവിഡ് പ്രതിരോധ സാമഗ്രികൾ ആശുപത്രിയിൽ എത്തിച്ചു എൻ 95 മാസ്ക്, പി പി ഇ കിറ്റ്, ഗ്ലൂക്കോമീറ്റർ, ടൂ ലെയർ മാസ്ക്  എന്നിവയാണ് ആദ്യഘട്ടത്തിൽ ആശുപത്രിയിൽ എത്തിച്ചത്. നഗരസഭ കൗൺസിലർ ടി പി പ്രദീപ് കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ.താജ് പോൾ പനക്കൽ എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി. 98.57 ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് പി.ഉണ്ണി എം.എൽ എ ഒറ്റപ്പാലം മണ്ഡലത്തിലാകെ നടപ്പിലാക്കുന്നത്.
 

date